ഷെയിന്‍ വോണിന്റെ ജിന്‍ നിര്‍മ്മാണ കമ്പനിയായ സെവന്‍ സീറോ എയ്റ്റ് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിച്ച് നല്‍കുന്നു. ഓസ്ട്രേലിയയില്‍ കൊറോണ വ്യാപനം മൂര്‍ച്ഛിക്കുന്നതിനിടെയാണ് മുന്‍ ഓസ്ട്രേലിയന്‍ ഇതിഹാസത്തിന്റെ കമ്പനിയുടെ ഈ നടപടി. മഹാവ്യാധിയ്ക്കെതിരെ സര്‍ക്കാര്‍ സര്‍വ്വരുടെയും സഹായതം തേടിയ സാഹചര്യത്തിലാണ് ഈ നീക്കം.മെഡിക്കല്‍ സപ്ലൈയില്‍ കുറവ് നേരിടുന്നതിനാല്‍ വിവിധ കമ്പനികളോട് സഹായം ഓസ്ട്രേലിയന്‍ പ്രധാന മന്ത്രി ആവശ്യപ്പെട്ടിരുന്നു.
അടുത്തിടെയാണ് ചില നിക്ഷേപകരുടെ സഹായത്തോടെ വോണ്‍ സെവന്‍ സീറോ എയ്റ്റ് എന്ന ജിന്‍ കമ്പനി തുടങ്ങിയത്. ടെസ്റ്റില്‍ താന്‍ നേടിയ വിക്കറ്റുകളുടെ എണ്ണമാണ് വോണ്‍ തന്റെ കമ്പനിയ്ക്ക് ഇട്ട പേര്. വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ആശുപത്രികളില്‍ ആവശ്യമായ സാനിറ്റൈസറുകളുടെ 70 ശതമാനം നിര്‍മ്മിക്കുവാനാണ് തീരുമാനം.
ഉല്പാദനം നിലവിലെ സാഹചര്യം മെച്ചപ്പെടുന്നത് വരെ തുടരുമെന്നും ജിന്‍ നിര്‍മ്മാണം തല്‍ക്കാലം നിര്‍ത്തി വയ്ക്കുകയാണെന്നും വോണ്‍ അറിയിച്ചു.
https://www.instagram.com/p/B95gwTwFfZ-/?utm_source=ig_embed