സ്കോട്‍ലാന്‍ഡിനു പുതിയ കോച്ച്, ഷെയിന്‍ ബര്‍ഗര്‍

Sports Correspondent

ഷെയിന്‍ ബര്‍ഗര്‍ സ്കോട്‍ലാന്‍ഡിന്റെ പുതിയ കോച്ചായി നിയമിക്കപ്പെട്ടു. ഗ്രാന്റ് ബ്രാഡ്ബേണ്‍ സെപ്റ്റംബര്‍ 2018 സ്ഥാനം ഒഴിഞ്ഞ് ശേഷം താത്കാലിക കോച്ചായിരുന്നു ടോബി ബെയിലിയില്‍ നിന്നാണ് പുതിയ ചുമതല ഷെയിന്‍ ബര്‍ഗര്‍ ഏറ്റെടുക്കുക. 2002-2015 കാലങ്ങളില്‍ കളിച്ചിട്ടുള്ള താരം ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ക്രിക്കറ്റില്‍ 91 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരമാണ്.

പുതിയ ചുമതല ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് ഷെയിന്‍ ക്രിക്കറ്റ് സ്കോട്‍ലാന്‍ഡിന്റെ പത്രക്കുറിപ്പില്‍ അറിയിച്ചത്. ഗ്രാന്റ് ബ്രാഡ്ബേണ്‍ ചെയ്ത നല്ല കാര്യങ്ങള്‍ തനിക്കും തുടരാനാകുമെന്നും ഷെയിന്‍ അഭിപ്രായപ്പെട്ടു.