“ലോകകപ്പിൽ ഇന്ത്യ ശാർദുൽ താക്കൂറിനു പകരം ഷമിയെ കളിപ്പിക്കണം” – പിയൂഷ് ചൗള

Newsroom

Picsart 23 09 23 10 30 54 528

ലോകകപ്പിൽ ഇന്ത്യ മുഹമ്മദ് ഷമിയെ ആദ്യ ഇലവനിൽ കളിപ്പിക്കണം എന്ന് മുൻ ഇന്ത്യൻ സ്പിന്നർ പിയൂഷ് ചൗള. മൊഹാലിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തിന് ശേഷം സംസാരിക്കുക ആയിരുന്നു പിയൂഷ്. ഓസ്ട്രേലിയക്ക് എതിരെ ഷമി അഞ്ച് വിക്കറ്റ് നേടിയിരുന്നു. ശാർദുൽ താക്കൂറിനേക്കാൾ ലോകകപ്പ് സമയത്ത് ഇന്ത്യൻ നിരയിൽ മുഹമ്മദ് ഷമിയെപ്പോലെ ശരിയായ ബൗളറെയാണ് ആവശ്യം എന്ന് പിയൂഷ് ചൗള പറഞ്ഞു.

ഷമി 23 09 23 10 30 43 283

“ശാർദൂലിന്റെ ബാറ്റിംഗിനെ കുറിച്ചു സംസാരിച്ചാൽ, അദ്ദേഹം വന്ന് 20 പന്തിൽ 30, 40 റൺസ് തരുകയില്ല. ഒരു പന്തിൽ ഒന്ന് എന്ന രീതിയിൽ 24 റൺസ് എടുക്കാൻ അവൻ നല്ല കളിക്കാരനാണ്. അല്ലാതെ ബാറ്റു കൊണ്ട് വലിയ രീതിയിൽ സഹായിക്കാൻ ആകുന്ന ആൾ റൗണ്ടറല്ല.” പിയൂഷ് പറയുന്നു.

“നിങ്ങൾ അവന്റെ ബൗളിംഗിനെ കുറിച്ച് പറയുകയാണെങ്കിൽ, അവൻ വിക്കറ്റുകൾ വീഴ്ത്തും പക്ഷെ ഷമിയെ പോലെയല്ല. നല്ല റണ്ണും അവൻ നൽകും. അതിനാൽ നിങ്ങൾക്ക് ശരിയായ ബൗളറെ ആണ് കളിയിൽ ആവശ്യം” ചൗള പറഞ്ഞു.