സ്ഥിരമായി ടീമിൽ ഇല്ലാത്തതിൽ ആശങ്കയില്ലെന്നു ഷമി, രാജ്യത്തിനായുള്ള തന്റെ റോൾ എന്താണെന്ന് അറിയാം

Newsroom

Picsart 23 09 23 10 30 43 283
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ ഓസ്ട്രേലിയക്ക് എതിരെ 5 വിക്കറ്റ് നേടി മികച്ച പ്രകടബം നടത്താൻ മുഹമ്മദ് ഷമിക്ക് ആയിരുന്നു. മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ഷമി, പ്ലെയിംഗ് ഇലവനിൽ സ്ഥിരമായി ഇടം പിടിക്കാത്തതിൽ തനിക്ക് ആശങ്കയില്ലെന്നു പറഞ്ഞു. നിരാശപ്പെടാതിരിക്കേണ്ടതും ബെഞ്ചിലെ നിങ്ങളുടെ പങ്ക് മനസ്സിലാക്കേണ്ടതും പ്രധാനമാണെന്നും ഷമി പറഞ്ഞു.

ഷമി 23 09 23 10 30 54 528

“ഇത് കളിയുടെ ഭാഗമാണ്. ടീമിന്റെ ആവശ്യങ്ങൾ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. നിങ്ങൾ എപ്പോഴും പ്ലെയിംഗ് ഇലവന്റെയും ടീം കോമ്പിനേഷനുകളുടെയും ഭാഗമാകാൻ സാധ്യതയില്ല. ഞങ്ങൾ സ്ഥിരമായി കളിക്കുമ്പോൾ, ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ ഉണ്ടാകും. അതിൽ നിരാശപ്പെടുന്നതിൽ അർത്ഥമില്ല, നിങ്ങൾ ഇലവനിൽ ആണെങ്കിൽ അത് നല്ലതാണ്, പക്ഷേ ബെഞ്ചിലിരിക്കുമ്പോൾ അത് മനസ്സിലാക്കേണ്ടതും പ്രധാനമാണ്. ആ റോളും വളരെ പ്രധാനമാണ്.” ഷമി പറഞ്ഞു

ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ റൊട്ടേഷൻ നയത്തെ പ്രശംസിച്ച ഷമി, ലോകകപ്പിലേക്ക് ഒരു കളിക്കാരനും അമിതഭാരം ചെലുത്തരുതെന്നും പറഞ്ഞു.

“ടീം മാനേജ്‌മെന്റിൽ നിന്നുള്ള ആശയം സാഹചര്യങ്ങൾക്ക് അനുസരിച്ച് റൊടേറ്റ് ചെയ്യുക എന്നതാണ്. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവർക്കറിയാം, നിങ്ങൾ കളി എടുക്കുക ആണെങ്കിൽ, സമീപകാല ഫലങ്ങൾ വളരെ മികച്ചതാണ്. റൊട്ടേഷൻ സുഗമമായി നടക്കുന്നു. ലോകകപ്പ് ആണ്, ആർക്കു ഏറെ ഭാരം വരില്ല. ഇത് ഞങ്ങൾക്ക് നല്ലതാണ്, കാരണം അത്തരം സാഹചര്യങ്ങളിൽ റൊട്ടേറ്റിംഗ് പേസർമാരാണ് പ്രധാനം.” ഷമി പറഞ്ഞു