Picsart 24 01 17 12 25 03 656

റെഗുലോൺ ഇനി ബ്രെന്റ്ഫോർഡിൽ

ലെഫ്റ്റ് ബാക്ക് താരം റെഗുലോൺ സ്പർസിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ബ്രെന്റ്ഫോർഡിലേക്ക്. ജനുവരി വരെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ലോണിൽ കളിച്ച താരം തിരികെ സ്പർസിൽ എത്തിയിരുന്നു. സ്പർസ് ഇപ്പോൾ വീണ്ടും താരത്തെ ലോണിൽ അയച്ചിരിക്കുകയാണ്. ബൈ ക്ലോസ് ഇല്ല അതുകൊണ്ട് തന്നെ താരം ലോൺ കഴിഞ്ഞാൽ വീണ്ടും സ്പർസിൽ എത്തും.

യുണൈറ്റഡിൽ അവസരം കിട്ടിയപ്പോൾ നല്ല പ്രകടനം കാഴ്ചവെക്കാൻ റെഗുലോണായിരുന്നു‌. 2020ൽ ആയിരുന്നു റെഗുലോൺ സ്പർസിൽ എത്തിയത്. കഴിഞ്ഞ സീസണിൽ റെഗുലോൺ ലോണിൽ അത്കറ്റിക്കോ മാഡ്രിഡിൽ കളിച്ചിരുന്നു. റയൽ മാഡ്രിഡിലൂടെ വളർന്നു വന്ന താരം മുമ്പ് സെവിയ്യയിലും തിളങ്ങിയിട്ടുണ്ട്.

Exit mobile version