വിശ്രമം ആവശ്യപ്പെട്ട് ഷാക്കിബ്, ശ്രീലങ്കന്‍ പര്യടനം കളിക്കില്ലെന്ന് സൂചന

Sports Correspondent

ബംഗ്ലാദേശിന്റെ ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഷാക്കിബ് അല്‍ ഹസന്‍. ലോകകപ്പിന് ശേഷം തനിക്ക് വിശ്രമം വേണമെന്ന് ഷാക്കിബ് അല്‍ ഹസന്‍ ആവശ്യപ്പെടുകയായിരുന്നുവമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മുഖ്യ സെലക്ടര്‍ മിന്‍ഹാജുല്‍ അബേദിന്‍ അറിയിച്ചു. അതേ സമയം ലങ്കന്‍ പര്യടനത്തിന് ബംഗ്ലാദേശ് സുരക്ഷ അനുമതിയ്ക്കായി കാത്തിരിക്കുകയാണ്.

ജൂലൈ 28ന് വിവാഹിതനാകുവാനിരിക്കുന്ന ലിറ്റണ്‍ ദാസും പരമ്പരയില്‍ ഉണ്ടാകില്ല. ഷാക്കിബ് വിശ്രമ സമയത്ത് ഹജ്ജ് ചെയ്യുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് താന്‍ മനസ്സിലാക്കിയതെന്ന് മിന്‍ഹാജുല്‍ പറഞ്ഞു. എന്നാല്‍ ഇതിനുള്ള അനുമതിയെക്കുറിച്ച് ബംഗ്ലാദേശ് ബോര്‍ഡ് ഇതുവരെ തീരുമാനമെടുത്തില്ലെന്ന് മുഖ്യ സെലക്ടര്‍ പറഞ്ഞു.

ലിറ്റണിന്റെ വിവാഹം നടക്കുന്നതിനാല്‍ താരവും ഈ സമയത്ത് ലഭ്യമായിരിക്കില്ലെന്നും പരിക്കേറ്റ് മഹമ്മദുള്ളയ്ക്ക് വേണ്ടത്ര വിശ്രമം ആവശ്യമാണോ എന്ന കാര്യവും ടീം പരിഗണിക്കുമെന്ന് മിന്‍ഹാജുല്‍ വ്യക്തമാക്കി.