ആന്റിഗ്വയിൽ ഇന്നിംഗ്സ് തോൽവിയിലേക്ക് വീഴുകയായിരുന്ന ബംഗ്ലാദേശിനെ ഷാക്കിബ് അൽ ഹസനും നൂറുള്‍ ഹസനും ചേര്‍ന്ന് ലീഡിലേക്ക് എത്തിച്ചുവെങ്കിലും ഇരുവരെയും പുറത്താക്കി കെമര്‍ റോച്ച് തിരിച്ചടിച്ചതോടെ ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 245 റൺസിൽ അവസാനിച്ചു.
ഒരു ഘട്ടത്തിൽ 109/6 എന്ന നിലയിൽ നിന്നാണ് ഷാക്കിബും നൂറുളും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ ബംഗ്ലാദേശിനെ 123 റൺസ് കൂട്ടുകെട്ടുമായി ലീഡ് നേടുന്ന സ്ഥിതിയിലേക്ക് എത്തിച്ചത്. എന്നാൽ ഇരുവരും പുറത്തായി അധികം വൈകാതെ ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.
83 റൺസ് മാത്രം ലീഡായിരുന്നും ബംഗ്ലാദേശിന് നേടാനായത്. വെസ്റ്റിന്‍ഡീസിനായി കെമര്‍ റോച്ച് അഞ്ചും അൽസാരി ജോസഫ് മൂന്നും വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 49/3 എന്ന നിലയിലാണ്. 28 റൺസുമായി ജോൺ കാംപെല്ലും 17 റൺസ് നേടി ജെര്‍മൈന്‍ ബ്ലാക്ക്വുഡുമാണ് ഖാലിദ് അഹമ്മദിന്റെ തകര്‍പ്പന്‍ ബൗളിംഗിന് മുന്നിൽ 9/3 എന്ന നിലയിലേക്ക് വീണ വെസ്റ്റിന്‍ഡീസിനെ തിരിച്ചുകൊണ്ടുവന്നത്.