ഗയാനയിലെ പിച്ച് പരമ്പര സ്വന്തമാക്കുവാന്‍ സഹായിക്കും: ഷാകിബ്

Sports Correspondent

വിന്‍ഡീസിനെതിരെയുള്ള ആദ്യ ഏകദിനം വിജയിച്ച ശേഷം പരമ്പരയില്‍ മുന്നില്‍ നില്‍ക്കുന്ന ബംഗ്ലാദേശിനു ഗയാനയിലെ പിച്ച് പരമ്പര സ്വന്തമാക്കുവാന്‍ സഹായിക്കുമെന്ന് സൂചിപ്പിച്ച് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാകിബ് അല്‍ ഹസന്‍. ആദ്യ മത്സരത്തില്‍ 48 റണ്‍സ് വിജയം നേടിയ ബംഗ്ലാദേശ് ഇന്ന് നടക്കുന്ന രണ്ടാം ഏകദിനത്തില്‍ വിജയം നേടി പരമ്പര ഉറപ്പാക്കുവാനുള്ള ശ്രമത്തിലായിരിക്കും.

ടെസ്റ്റില്‍ പരാജയപ്പെട്ടുവെങ്കിലും ആദ്യ ഏകദിനത്തില്‍ ശക്തമായ തിരിച്ചുവരവ് ബംഗ്ലാദേശ് നടത്തിയിരുന്നു. തമീം ഇക്ബാലും ഷാകിബും ചേര്‍ന്നുള്ള കൂട്ടുകെട്ട് ടീമിനെ മികച്ച സ്കോറിലേക്ക് യിച്ച ശേഷം വിന്‍ഡീസിനെ 231 റണ്‍സിനു ചെറുത്ത്നിര്‍ത്തുകയായിരുന്നു. ഗയാനയിലെ പിച്ചുകള്‍ സ്പിന്നിനു അനുകൂലമാണെന്നും വിന്‍ഡീസില്‍ വേറൊരു പിച്ചില്‍ നിന്നും സ്പിന്നര്‍മാര്‍ക്ക് ഈ വിധത്തിലുള്ള പിന്തുണ ലഭിക്കില്ലെന്നുമാണ് താരം അഭിപ്രായപ്പെട്ടത്.

രണ്ടാം ഏകദിനത്തില്‍ ജയം ഉറപ്പിച്ച് പരമ്പര സ്വന്തമാക്കുകയാണ് ബംഗ്ലാദേശിന്റെ ലക്ഷ്യമെന്നും ബംഗ്ലാദേശ് സ്പിന്നര്‍മാര്‍ മികവ് പുലര്‍ത്തി ടീമിനെ വിജയത്തിലേക്ക് നയിക്കുമന്നും താരം വിശ്വാസം പ്രകടിപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial