പിച്ചുകളെ മറക്കുക, “നാച്ചുറല്‍ ഗെയിം” പുറത്തെടുക്കുക: ഷാകിബ്

Sports Correspondent

വിന്‍ഡീസ് പരമ്പരയ്ക്കൊരുങ്ങുന്ന ബംഗ്ലാദേശ് ടീമിനോട് തങ്ങളുടെ സ്വതസിദ്ധമായ കേളി ശൈലി പുറത്തെടുക്കുവാന്‍ ആവശ്യപ്പെട്ട് നായകന്‍ ഷാകിബ് അല്‍ ഹസന്‍. വിന്‍ഡീസില്‍ പേസ് അനുകൂല പിച്ചുകളാവും ബംഗ്ലാദേശിനെ കാത്തിരിക്കുക. പിച്ചില്‍ വേണ്ടതിലും അധികം പുല്ലിന്റെ സാന്നിധ്യമുണ്ടാകാം എന്നാല്‍ ഇതൊന്നും തങ്ങളെ അലട്ടരുതെന്നും മികച്ച ഫലങ്ങള്‍ക്കായി ഭയമില്ലാതെയാണ് ആതിഥേയരെ സമീപിക്കേണ്ടതെന്ന് ഷാകിബ് പറഞ്ഞു.

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ തങ്ങളെക്കാള്‍ പിന്നിലാണെങ്കിലും നാട്ടിലെ അനുകൂല സാഹചര്യങ്ങളില്‍ വിന്‍ഡീസിനെ തള്ളിക്കളയാനാകില്ലെന്നാണ് ഷാകിബ് പറഞ്ഞത്. ശ്രീലങ്കയ്ക്കെതിരെ മികവ് പുലര്‍ത്തിയ വിന്‍ഡീസ് പേസ് നിരയെ മുന്നില്‍ കണ്ട് ഈ ടെസ്റ്റഅ പരമ്പരയിലും അത്തരത്തിലുള്ള പിച്ചുകളാവും തയ്യാറാക്കുകയെന്ന് ഷാകിബ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial