തന്റെ വിരലിനേറ്റ പരിക്ക് ഇനിയൊരിക്കലും ഭേദമാകില്ലെന്ന ഭീതിയില്‍ ഷാക്കിബ് അല്‍ ഹസന്‍. പരിക്കേറ്റ് വിരല്‍ പഴയത് പോലെ ആകില്ലെന്ന് ഉറപ്പിച്ച് പറയുന്ന ഷാക്കിബ് എന്നാല്‍ ശസ്ത്രക്രിയ തന്നെ വീണ്ടും ക്രിക്കറ്റ് കളത്തിലേക്ക് എത്തിക്കുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. വിരലിനേറ്റ അണുബാധയാണ് ഏറ്റവും വലിയ ഭീഷണിയെന്നാണ് താരത്തിന്റെ അഭിപ്രായം.
അമേരിക്കയിലേക്ക് സെപ്റ്റംബര്‍ 27നു ശസ്ത്രക്രിയയ്ക്കായി പറക്കാനിരുന്ന ഷാക്കിബ് നാട്ടിലെത്തിയ ശേഷം അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയായിരുന്നു. എന്നാല്‍ അത് കൈവിരലിലെ അണുബാധയെത്തുടര്‍ന്നുണ്ടായ ചലം നീക്ക ചെയ്യാനായിരുന്നുവെന്നാണ് അറിയുന്നത്. എന്നാല്‍ ഇതിനെത്തുടര്‍ന്ന് പ്രധാന ശസ്ത്രക്രിയ വൈകുകയും മൂന്ന് മാസം വരെ താരം ക്രിക്കറ്റിനു പുറത്തിരിക്കേണ്ട അവസ്ഥയും വരികയായിരുന്നു.
മൂന്ന് നാല് ആഴ്ച കൂടി കഴിഞ്ഞ ശേഷം മാത്രമേ താരത്തിനു ഇനി വിരലിന്റെ ശസ്ത്രക്രിയയെക്കുറിച്ച് ചിന്തിക്കാനാകുള്ളു. അതേ സമയം അണുബാധ കൈക്കുഴ വരെ ബാധിച്ചിരുന്നുവെന്നാണ് അറിയുന്നത്.