ഇംഗ്ലണ്ടിനെതിരെയുള്ള തന്റെ ടീമിനെ വിജയത്തിലേക്ക് നയിച്ച ശതകത്തിന് എംഎസ് ധോണിയുമായുള്ള സംഭാഷണത്തിന് വലിയ പങ്കുണ്ടെന്ന് പറഞ്ഞ് വിന്‍ഡീസ് നായകന്‍ ഷായി ഹോപ്. ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ ചേസിംഗിൽ 83 പന്തിൽ ഹോപ് പുറത്താകാതെ 109 റൺസാണ് നേടിയത്.
കുറച്ച് കാലം മുമ്പ് ധോണിയുമായി സംസാരിച്ചപ്പോള്‍ താങ്കള്‍ വിചാരിക്കുന്നതിലും അധികം സമയം ക്രീസിൽ ചെലവഴിക്കുവാനുള്ള കഴിവ് താങ്കള്‍ക്കുണ്ട് എന്ന് ധോണി പറഞ്ഞ കാര്യം തന്റെ മനസ്സിലുണ്ടായിരുന്നുവെന്നും അത് ഈ ഇന്നിംഗ്സിന് തുണച്ചിട്ടുണ്ടെന്നും ഹോപ് പറഞ്ഞു.














