സെക്സ്റ്റിംഗ് വിവാദം, ടിം പെയ്ൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു

20211119 111542

ഒരു വനിതാ സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഭരണസമിതിയുടെ അന്വേഷണം നേരിടുന്ന ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്‌ൻ ഓസ്ട്രേലിയൻ തന്റെ ക്യാപ്റ്റൻസി രാജിവെച്ചു. അദ്ദേഹം തന്നെയാണ് രാജി സമർപ്പിച്ചത്. ഓസ്ട്രേലിയൻ ക്രിക്കറ്റ് അസോസിയേഷൻ ആ രാജി സ്വീകരിച്ചു.

“ഓസ്‌ട്രേലിയൻ പുരുഷ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള എന്റെ തീരുമാനം ഞാൻ പ്രഖ്യാപിക്കുന്നു,” പെയിൻ ഇന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞു.

“ഇത് അവിശ്വസനീയമാംവിധം ബുദ്ധിമുട്ടുള്ള തീരുമാനമാണ്, പക്ഷേ എനിക്കും എന്റെ കുടുംബത്തിനും ക്രിക്കറ്റിനും ശരിയായ തീരുമാനം ഇതാണ്. 2017ലെ എന്റെ പ്രവർത്തി ഒരു ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റന്റെയോ വിശാലമായ സമൂഹത്തിന്റെയോ നിലവാരം പുലർത്തുന്നതായിരുന്നില്ല.” പെയിൻ പറഞ്ഞു.
നേരത്തെ സ്മിത്ത് വിവാദത്തിൽ പെട്ട് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്തായപ്പോൾ ആയിരുന്നു പെയിൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻസി ഏറ്റെടുത്തത്. ഓസ്ട്രേലിയ പുതിയ ക്യാപ്റ്റനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Previous articleഐ എസ് എല്ലിന് ഇന്ന് തുടക്കം, പ്രതീക്ഷകളുമായി നമ്മുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ്
Next articleകേരള ബ്ലാസ്റ്റേഴ്സിനോട് ബഹുമാനം മാത്രം