ചാമ്പ്യൻസ് ലീഗ് വിലക്ക് മാറിയില്ല എങ്കിൽ സിറ്റി വിട്ടേക്കും എന്ന് ഡിബ്ര്യുയിൻ

- Advertisement -

മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡി ബ്രുയിൻ താൻ ക്ലബ് വിടാൻ സാധ്യതയുണ്ട് എന്ന് സൂചന നൽകി. മാഞ്ചസ്റ്റർ സിറ്റിയുടെ ചാമ്പ്യൻസ് ലീഗിലെ വിലക്കാണ് താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നത്. രണ്ട് വർഷത്തേക്ക് സിറ്റിയെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്കിയിരുന്നു‌. ഇപ്പോൾ സിറ്റി ഇതിനെതിരെ അപ്പീൽ നൽകി നിൽക്കുകയാണ്. അപ്പീൽ ഫലം വന്നാൽ താൻ ഭാവി തീരുമാനിക്കും എന്ന് ഡിബ്രുയിൻ പറഞ്ഞു.

വിലക്ക് മാറും എന്നാണ് ക്ലബ് വിശ്വസിക്കുന്നത്. ക്ലബ് യാതൊരു തെറ്റും ചെയ്തില്ല എന്നും ക്ലബ് വിശ്വസിക്കുന്നു‌‌ അതുകൊണ്ട് തന്നെ വിലക്ക് മാറിയേക്കും എന്നും അദ്ദേഹം പറയുന്നു. വിലക്ക് ഒരു വർഷത്തെക്ക് കുറയ്ക്കും എങ്കിൽ പ്രശ്നമില്ല. എന്നാൽ രണ്ട് വർഷമാണെങ്കിൽ അത് വളരെ കൂടുതൽ ആണ് എന്ന് ഡി ബ്രുയിൻ പറയുന്നു.

Advertisement