ചില സീനിയര്‍ താരങ്ങള്‍ക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ താല്പര്യമില്ല: നസ്മുള്‍ ഹസന്‍

സീനിയര്‍ താരങ്ങളായ ഷാകിബ് അല്‍ ഹസന്‍, റൂബല്‍ ഹൊസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ക്ക് ടെസ്റ്റ് ക്രിക്കറ്റിനോട് പഴയത് പോലെ പ്രിയമില്ലെന്ന് അഭിപ്രായപ്പെട്ട് ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. ബംഗ്ലാദേശ് ടെസ്റ്റ് ടീമിനു പുതിയ തുടക്കം കുറിക്കേണ്ടതായി വരുമെന്നും ഇവരുടെ താല്പര്യമില്ലായ്മയെ ചൂണ്ടിക്കാണിച്ച് ഹസന്‍ പറഞ്ഞു.

നേരത്തെ ആറ് മാസത്തെ അവധി ടെസ്റ്റില്‍ നിന്ന് ഷാകിബ് ഹസന്‍ എടുത്തിരുന്നു. അതിനു ശേഷം താരം ടെസ്റ്റ് ക്യാപ്റ്റനായി മടങ്ങിയെത്തിയെങ്കിലും ഇപ്പോള്‍ താരത്തിനു പഴയ പോലെ ടെസ്റ്റ് ക്രിക്കറ്റില്‍ താല്പര്യമില്ലെന്നാണ് താന്‍ മനസ്സിലാക്കിയിരിക്കുന്നതെന്ന് നസ്മുള്‍ ഹസന്‍ പറഞ്ഞു. ഷാകിബ് മാത്രസമല്ല പല സീനിയര്‍ താരങ്ങള്‍ക്കും ഈ മനോഭാവമുണ്ട്.

സീനിയര്‍ താരങ്ങള്‍ക്ക് ടെസ്റ്റില്‍ തുടരുക ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. അവര്‍ ഏറെക്കാലമായി ടീമിനു വേണ്ടി കളിക്കുന്നവരാണ് ഇപ്പോള്‍ ക്രിക്കറ്റിന്റെ ഏറ്റവും പ്രയാസമേറിയ ഫോര്‍മാറ്റില്‍ പഴയത് പോലെ കളിക്കാന്‍ ഇവര്‍ക്കായേക്കില്ല. അതിനാല്‍ പുതിയ യുവ താരങ്ങളെ ബംഗ്ലാദേശ് ക്രിക്കറ്റ് കണ്ടെത്തേണ്ടതുണ്ട്.

ഇംഗ്ലണ്ട് ഓസ്ട്രേലിയ ടീമുകള്‍ ഒഴികെ ഒരു ടീമിനു ടെസ്റ്റില്‍ താല്പര്യമില്ലെന്നാണ് താന്‍ മനസ്സിലാക്കിയിരിക്കുന്നതെന്നാണ് നസ്മുള്‍ പറഞ്ഞത്. ബ്രോഡ്കാസ്റ്റര്‍മാരുടെ താല്പര്യമില്ലായ്മയും ഒരു കാരണമാണെന്ന് ഹസന്‍ അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial