ഡല്‍ഹി ക്രിക്കറ്റ് അസോസ്സിയേഷനിലെ ക്രിക്കറ്റ് കമ്മിറ്റിയിലെ സേവനം മതിയാക്കി വിരേന്ദര്‍ സേവാഗ്. താരത്തിനൊപ്പം കമ്മിറ്റിയിലെ മറ്റംഗങ്ങളായ ആകാശ് ചോപ്രയും രാഹുല്‍ സാംഘ്‍വിയും കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചു. ഇവരുടെ തിരക്കേറിയ ദൈനംദിന കാര്യങ്ങള്‍ക്കിടെ ഡല്‍ഹിയുടെ ക്രിക്കറ്റ് താല്പര്യങ്ങളെ സംരക്ഷിക്കുവാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ലെന്ന കാരണം കാണിച്ചാണ് രാജി.
നേരത്തെ മനോജ് പ്രഭാകറെ ഡല്‍ഹിയുടെ ബൗളിംഗ് കോച്ചായി നിയമിക്കുവാന്‍ മൂവര്‍ സംഘം അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ ഗൗതം ഗംഭീര്‍ രംഗത്തെത്തിയിരുന്നു. മനോജ് പ്രഭാകര്‍ മാച്ച് ഫിക്സിംഗ് ആരോപണം നേരിട്ടതിനാല്‍ ഗൗതം ഗംഭീര്‍ ഈ നിയമനത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ ഈ അഭിപ്രായ വ്യത്യാസമല്ല, പുതിയ ഭരണഘടന വരുമ്പോള്‍ സ്വാഭാവികമായി ഇവര്‍ രാജി വയ്ക്കേണ്ടി വരുമായിരുന്നുവെന്നുമാണ് അസോസ്സിയേഷനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.