26ാം വയസ്സില്‍ റിട്ടയര്‍മെന്റ് പ്രഖ്യാപിച്ച് അയര്‍ലണ്ട് താരം

Sports Correspondent

അയര്‍ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെയും ആരാധകരെയും ഞെട്ടിച്ച് ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്‍ ഷോണ്‍ ടെറിയുടെ റിട്ടയര്‍മെന്റ് പ്രഖ്യാപനം. വെറും 26 വയസ്സുമാത്രമായ താരമാണ് തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്. അയര്‍ലണ്ടിന്റെ ക്രിക്കറ്റ് പെര്‍ഫോമന്‍സ് ഡയറക്ടര്‍ റിച്ചാര്‍ഡ് ഹോള്‍ഡ്സവര്‍ത്ത് ഈ തീരുമാനം ദുഖകരമെന്നാണ് പറഞ്ഞത്.

അണ്ടര്‍ 19 ക്രിക്കറ്റില്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച താരം കൗണ്ടിയില്‍ ഹാംഷയര്‍ നോര്‍ത്താംപ്റ്റണ്‍ഷയര്‍ എന്നിവര്‍ക്കായ കളിച്ചിട്ടുണ്ട്. മുന്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍ പോള്‍ ടെറിയുടെ മകനാണ് ഷോണ്‍. അയര്‍ലണ്ടിനായി ക്രിക്കറ്റ് കളിക്കാനായത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുഹൂര്‍ത്തവും ഭാഗ്യവുമെന്നാണ് താരം വിരമിക്കല്‍ പ്രഖ്യാപനത്തിനു ശേഷം പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial