ഐപിഎല്‍ 2013ലെ കോഴ വിവാദത്തില്‍ ശ്രീശാന്തിനു വിലക്കേര്‍പ്പെടുത്തിയ ശ്രീശാന്തിന്റെ അപേക്ഷയിന്മേല് നാലാഴ്ചയ്ക്കുള്ളില്‍ ബിസിസിഐയോട് മറുപടി നല്കുവാന് ആവശ്യപ്പെട്ട് സുപ്രീം കോടതി. കഴിഞ്ഞ ഓഗസ്റ്റില്‍ കേരള ഹൈക്കോടതി താരത്തിന്റെ വിലക്ക് നീക്കിയിരുന്നു. ബിസിസിഐ വീണ്ടും കൗണ്ടര്‍-അഫിഡവെറ്റ് ഫയല്‍ ചെയ്ത് വിലക്ക് വീണ്ടും പ്രാബല്യത്തില്‍ വരുത്തുകയായിരുന്നു. ഈ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ ശ്രീശാന്ത് സമീപിച്ചിരുന്നു. ഇതിന്റെ മേലുള്ള വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി കഴിഞ്ഞാഴ്ച അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇന്ന് ഇത്തരത്തിലൊരു തീരുമാനം സുപ്രീം കോടതി അറിയിച്ചത്.
ഇന്ത്യയ്ക്ക് പുറത്ത് കളിക്കുവാനുള്ള ശ്രമം ശ്രീശാന്ത് നടത്തിയിരുന്നു. തന്നെ വിലക്കിയിരിക്കുന്നത് ബിസിസിഐ ആണ് ഐസിസി അല്ലെന്നായിരുന്നു ശ്രീശാന്തിന്റെ ഭാഷ്യം. എന്നാല്‍ ബിസിസിഐയുടെ ആക്ടിംഗ് സെക്രട്ടറി അമിതാഷ് ചൗധരി ഈ നീക്കത്തെ എതിര്‍ത്തിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial