യശസ്വി ജയ്സ്വാളിന്റെ ഗംഭീര ഇരട്ട സെഞ്ച്വറിക്ക് ഇടയിലും നമ്മൾ മറക്കാൻ പാടില്ലാത്ത പ്രകടനമാണ് സർഫറാസ് ഖാനിൽ നിന്ന് ഉണ്ടായത്. സർഫറാസ് അരങ്ങേറ്റത്തിൽ രണ്ട് ഇന്നിംഗ്സിലും അർധ സെഞ്ച്വറി നേടി. ആദ്യ ഇന്നിംഗ്സിൽ സർഫറാസ് 66 പന്തിൽ നിന്ന് 62 റൺസ് എടുത്തിരുന്നു. ആ ഇന്നിംഗ്സിൽ ഒരു നിർഭാഗ്യകരമായ റണ്ണൗട്ട് ആണ് സർഫറാസിന് വിനയായത്. അല്ലെങ്കിൽ ആദ്യ ഇന്നിങ്സിൽ സെഞ്ച്വറിയിലേക്ക് തന്നെ സർഫറാസ് എത്തിയേനെ.
ഇന്ന് രണ്ടാം ഇന്നിങ്സിലും സർഫറാസ് അനായസമാണ് ബാറ്റു ചെയ്തത് ജയ്സ്വാളിനൊപ്പം തകർത്തടിച്ച് സർഫറാസും കളിച്ചു. 72 പന്തിൽ നിന്ന് 68 റൺസ് സർഫറാസ് അടിച്ചു പുറത്താകാതെ നിന്നു. 3 സിക്സും 6 ഫോറും സർഫറാസിന്റെ ബാറ്റിൽ നിന്ന് പിറന്നു. ഇന്ത്യ ഡിക്ലയർ ചെയ്തതു കൊണ്ട് സർഫറാസിന് തന്റെ ആദ്യ സെഞ്ച്വറിക്ക് ആയി ഇനിയും കാത്തു നിൽക്കേണ്ടി വരും. എങ്കിലും ആദ്യ ടെസ്റ്റിൽ തന്നെ ഇത്ര മികച്ച പ്രകടനം നടത്താനായത് സർഫറാസിന്റെ ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥാനം ഉറപ്പിക്കും. ഏറെ കാത്തുനിന്നു ലഭിച്ച അവസരം സർഫറാസ് രണ്ട് കയ്യും നീട്ടി സ്വീകരിച്ചു എന്ന് പറയാം.