പാകിസ്ഥാൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് സർഫറാസ് അഹമ്മദിനെ മാറ്റാൻ സാധ്യത. അടുത്തിടെ സമാപിച്ച ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിൽ പാകിസ്ഥാൻ ഏകപഷീയമായി തോറ്റിരുന്നു. തുടർന്ന് സർഫറാസ് അഹമ്മദിനെതിരെ പല കോണിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതോടെയാണ് സർഫറാസിനെ മാറ്റാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത് എന്നാണ് വാർത്തകൾ.
അടുത്ത ആഴ്ച പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും സർഫറാസ് അഹമ്മദും തമ്മിൽ നടക്കാനിരിക്കുന്ന ചർച്ചയിൽ താരത്തിനോട് ടെസ്റ്റ് ക്യാപ്റ്റൻസി ഒഴിയാൻ ആവശ്യപ്പെട്ടേക്കും എന്നാണ് വാർത്തകൾ. അടുത്ത നവംബറിൽ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ടി20 പരമ്പര വരെ സർഫറാസ് അഹമ്മദ് തന്നെയാവും പാകിസ്ഥാൻ ടീം ക്യാപ്റ്റൻ.
നേരത്തെ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതിന് പിന്നാലെ താരത്തിനെതിരെ കടുത്ത വിമർശങ്ങൾ ഉയർന്നിരുന്നു.