സസ്സെക്സ് കോച്ചിംഗ് ടീമിന്റെ ഭാഗമാകുവാന്‍ സാറ ടെയിലര്‍

മുന്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പിംഗ് താരം സാറ ടെയിലര്‍ സസ്സെക്സ് കോച്ചിംഗ് ടീമിന്റെ ഭാഗമാകും. സസ്സെക്സിന്റെ പുരുഷ സ്ക്വാഡിനൊപ്പവും സസ്സെക്സ് ക്രിക്കറ്റ് പാത്ത്‍വേയ്ക്കൊപ്പവും പാര്‍ട്ട്-ടൈമായി സാറ ജോലി ചെയ്യുമെന്നാണ് അറിയുന്നത്.

വനിത ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളായാണ് സാറ ടെയിലര്‍ വിലയിരുത്തപ്പെടുന്നത്. 30 ാം വയസ്സില്‍ 2019ല്‍ ആണ് താരം ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്.

ക്ലബ്ബിലെ കീപ്പര്‍മാര്‍ക്കൊപ്പമാവും സാറ പ്രവര്‍ത്തിക്കുക. സീനിയര്‍ ടീമില്‍ ബെന്‍ ബ്രൗണ്‍, ഫില്‍ സാള്‍ട്ട് എന്നിവര്‍ക്കും പാത്ത്‍വേ ടീമിലെ യുവ താരങ്ങള്‍ക്കുമൊപ്പം പ്രവര്‍ത്തിക്കുന്നതിനായി താന്‍ ഉറ്റുനോക്കുകയാണെന്ന് സാറ സൂചിപ്പിച്ചു.