രണ്ടാം ഏകദിനം; സഞ്ജു സാംസൺ ടീമിൽ, ഹാർദ്ദിക് ഇന്ത്യയുടെ ക്യാപ്റ്റൻ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് ടോസ്. ടോസ് നേടിയ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. ഇന്ന് സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും കളിക്കുന്നില്ല. ഇതാണ് ഹാർദ്ദിക് ക്യാപ്റ്റൻ ആകാൻ കാരണം. മലയാളി താരം സഞ്ജു സാംസൺ ഇന്ന് ആദ്യ ഇലവനിൽ ഇടം നേടി. ആദ്യ ഏകദിനത്തിൽ സഞ്ജുവിനെ കളിപ്പിച്ചിരുന്നില്ല.

ഇന്ത്യ 23 07 29 18 54 21 752

സഞ്ജു മൂന്നാമനായാകും ഇറങ്ങുക. ഇഷൻ കിഷൻ ആണ് ഇന്ന് ശുഭ്മൻ ഗില്ലിന് ഒപ്പം ഓപ്പൺ ചെയ്യുക. ആദ്യ മത്സരത്തിൽ ഇഷൻ കിഷൻ അർധ സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യക്ക് ഇന്ന് ജയിച്ചാൽ പരമ്പര സ്വന്തമാക്കാം

IND: Gill, Kishan(w), Samson, Pandya(c), S Yadav, Jadeja, Patel, Thakur, K Yadav, Malik, Mukesh

WI: King, Mayers, Athanaze, Hope(w/c), Hetmyer, Carty, Shepherd, Cariah, Motie, Joseph, Seales