സഞ്ജു സാംസൺ സംസ്ഥാന തിരഞ്ഞെടുപ്പ് ഐക്കൺ

Sanjusamson
- Advertisement -

സഞ്ജു സാംസൺ സംസ്ഥാന തിരഞ്ഞെടുപ്പ് ഐക്കണായി തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണറാണ് ഇന്ത്യൻ താരം സഞ്ജു സാംസണെ ഇലക്ഷൻ ഐക്കണായി തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പിനെ കൂടുതൽ ജനകീയമാക്കാനും പൊതുജനങ്ങളുടെ പങ്കാളിത്തം കൂടുതൽ ഉറപ്പാക്കാനുമാണ് തിരഞ്ഞെടുപ്പ് ഐക്കണുകളായി സംസ്ഥാനത്തെ വിവിധ മേഖലകളിൽ പ്രശ്സ്തരായവരെ തിരഞ്ഞെടുക്കുന്നത്.

മെട്രോമാൻ ഇ ശ്രീധരനും ഗായിക കെ എസ് ചിത്രയുമായിരുന്നു മുൻപ് കേരളത്തിലെ ഇലക്ഷൻ ഐക്കണുകളായി ഉണ്ടായിരുന്നത്. എന്നാൽ ഇ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശമാണ് പുതിയ തിരഞ്ഞെടുപ്പ് ഐക്കണേ തിരഞ്ഞെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണറെ പ്രേരിപ്പിച്ചത്. അതേ സമയം ഗായിക കെ എസ്‌ ചിത്ര ഇലക്ഷൻ ഐക്കണായി തുടർന്നേക്കും. ഇതിനായി കെ എസ്‌ ചിത്രയുടെ അനുവാദം ഇലക്ഷൻ കമ്മീഷൻ തേടിയിട്ടുണ്ട്.

Advertisement