സഞ്ജു സാംസൺ ഓസ്ട്രേലിയക്ക് എതിരായ ഏകദിന ടീമിലേക്ക്

Newsroom

അവസാന സഞ്ജു സാംസണ് ഒരു നല്ല വാർത്ത. മലയാളി താരം ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയ്ക്ക് ഉള്ള ഇന്ത്യൻ ടീമിൽ ഇടം നേടും എന്ന് സൂചന. ശ്രേയസ് അയ്യറിനേറ്റ പരിക്കാണ് സഞ്ജുവിന് തുണയാകുന്നത്. ഓസ്ട്രേലിയക്ക് എതിരായ അവസാന ടെസ്റ്റിന് ഇടയിൽ പരിക്കേറ്റ ശ്രേയസ് ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയിൽ ഉണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ. ശ്രേയസിന് പകരക്കാരെ അന്വേഷിക്കുന്ന ബി സി സി ഐ ഇപ്പോൾ സഞ്ജുവിനെ പരിഗണിക്കുന്നുണ്ട്.

സഞ്ജു 23 03 13 11 57 44 414

സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തി കൊണ്ടുള്ള പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ വരും എന്ന് പ്രതീക്ഷിക്കുന്നു‌. മൂന്ന് ഏകദിനങ്ങൾ ആണ് ഇന്ത്യ ഓസ്ട്രേലിയക്ക് എതിരെ കളിക്കുന്നത്‌. മാർച്ച് 17ന് ആണ് ആദ്യ ഏകദിനം. നേരത്തെ ഏകദിന ടീം പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിന് അവസരം ഉണ്ടായിരുന്നില്ല. എന്ന് ഏറെ പ്രതിഷേധങ്ങൾ ഇയർന്നിരുന്നു.