സഞ്ജു സാംസൺ ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയേക്കില്ല!

Staff Reporter

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടില്ലെന്നു സൂചനകൾ. വെസ്റ്റിൻഡീസിനെതിരായ ഏകദിന ടി20 പരമ്പരയിലെ മോശം പ്രകടനമാണ് താരത്തിന് തിരിച്ചടിയായത്. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയിരുന്നു.

ടി20 പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 12, 7, 13 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ പ്രകടനം. ഏകദിന പരമ്പരയിൽ വെസ്റ്റിൻഡീസിനെതിരെ 9, 51 റൺസ് നേടിയെങ്കിലും ഏഷ്യ കപ്പിൽ സഞ്ജുവിന് ഇടം ലഭിക്കാനുള്ള സാധ്യത കുറവാണ്. പരിക്ക് മാറി വെറ്ററൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെ.ൽ രാഹുൽ തിരിച്ചുവരുന്നതും ഇഷാൻ കിഷൻ മികച്ച ഫോമിൽ ഉള്ളതും സഞ്ജുവിന് തിരിച്ചടിയാവും.

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ ഓഗസ്റ്റ് 20ന് പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ഓഗസ്റ്റ് 30ന് ആരംഭിക്കുന്ന ഏഷ്യ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം സെപ്റ്റംബർ 2ന് പാകിസ്താനെതിരെയാണ്.