കൊച്ചി ബ്ലൂ ടൈഗേഴ്‌സ് (Kochi Blue Tigers – KBT) ആരാധകർക്ക് ആവേശം പകർന്നുകൊണ്ട്, ടീമിന്റെ അടുത്ത കെസിഎൽ (KCL) സീസണിൽ നായകസ്ഥാനത്തേക്ക് സഞ്ജു സാംസന്റെ സഹോദരൻ സാലി സാംസണെ നിയമിച്ചു. ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരം സഞ്ജു സാംസൺ വൈസ് ക്യാപ്റ്റനായും ടീമിനൊപ്പം ഉണ്ടാകും.

കെസിഎൽ ലേലത്തിൽ 26.8 ലക്ഷം രൂപയ്ക്ക് ആയിരുന്നു കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സഞ്ജു സാംസണെ ടീമിന്റെ ഭാഗമാക്കിയത്. ഇത് കെസിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ലേല തുക ആയിരുന്നു.