ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കെ എൽ രാഹുലിനെ ഒഴിവാക്കി സഞ്ജുവിനെയും പന്തിനെയും വിക്കറ്റ് കീപ്പർമാരായി എടുക്കാനുള്ള കാരണം വ്യക്തമാക്കി ഇന്ത്യയുടെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ. കെ എൽ രാഹുലിന്റെ ബാറ്റിംഗ് ഫോം കണക്കിലെടുത്ത് അല്ല അദ്ദേഹത്തെ തഴഞ്ഞത് എന്നും ഇറങ്ങുന്ന ബാറ്റിംഗ് പൊസിഷൻ കണക്കിലെടുത്താണെന്നും അഗാർക്കർ പറഞ്ഞു.
ഇന്ത്യ ലോകകപ്പിൽ മുൻനിര ബാറ്റർമാരെ ആയിരുന്നില്ല നോക്കിയത്. മുൻനിരയിൽ ഇന്ത്യക്ക് ആവശ്യമായ നിരവധി ബാറ്റർമാരുണ്ട്. അതുകൊണ്ട് മധ്യനിരയിലും അല്ലെങ്കിൽ അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ ഇറങ്ങാനുള്ള കളിക്കാരെകായിരുന്നു വേണ്ടത്. ഇതാണ് ഇന്ത്യ ടീം തിരഞ്ഞെടുപ്പിൽ കാര്യമായി നോക്കിയത്. അഗാർക്കർ പറഞ്ഞു.
സഞ്ജു സാംസൺ മുൻ നിരയിൽ കളിക്കുന്ന താരം ആണെങ്കിലും അദ്ദേഹത്തിന് അഞ്ചാം സ്ഥാനത്തും ആറാംസ്ഥാനത്തും ഇറങ്ങി ഫിനിഷിംഗ് ജോബ് ചെയ്യാനുള്ള കഴിവുണ്ട്. അതാണ് കണക്കിലെടുത്തത്. ഒപ്പം പന്തും അഞ്ചാം സ്ഥാനത്ത് ഇറങ്ങി മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ്. അതുകൊണ്ട് ആണ് ഇരുവരെയും ടീമിലേക്ക് പരിഗണിച്ചതെന്നും രാഹുലിന്റെ ഫോം രാഹുലിനെ തിരഞ്ഞെടുക്കുന്നതിൽ പ്രധാനമായില്ല എന്നും അഗാർക്കർ പറഞ്ഞു.