ശ്രീലങ്കയ്ക്ക് എതിരായ ടീം പ്രഖ്യാപിച്ചു, സഞ്ജു സാംസൺ ടി20യിൽ ഉണ്ട് ഏകദിനത്തിൽ ഇല്ല!!

Newsroom

ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരക്കും ടി20 പരമ്പരക്കുമായുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. ടി20 ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഏകദിന ടീമിൽ സഞ്ജു സാംസണ് അവസരം ലഭിച്ചില്ല. രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ടി20 ടീമിൽ ഇല്ല. രോഹിത് പരിക്ക് കാരണം ആണ് ടി20യിൽ ഇല്ലാത്തത്. കോഹ്ലി വിശ്രമം ആവശ്യപ്പെട്ടത് കൊണ്ടാണ് ടീമിൽ ഇല്ലാത്തത്.

കെ എൽ രാഹുൽ, റിഷഭ് പന്തും ടി20 ടീമിൽ ഇല്ല. ടി20യിൽ ഹാർദ്ദിക് ആണ് ക്യാപ്റ്റൻ. സൂര്യകുമാർ വൈസ് ക്യാപ്റ്റൻ ആകും. ഏകദിന ടീമിൽ രോഹിത് ശർമ്മ തന്നെയാണ് ക്യാപ്റ്റൻ. ‌ശിഖർ ധവാന് ഏകദിന ടീമിൽ അവസരമില്ല.

Indian team for the T20I vs SL:

Hardik (C), Surya (VC), Ishan, Ruturaj, Gill, Hooda, Tripathi, Samson, Washington, Chahal, Axar, Arshdeep, Harshal, Umran, Mavi, Mukesh Kumar.

India’s ODI squad against Sri Lanka:

Rohit (C), Hardik, Kohli, Gill, Surya, KL, Iyer, Kishan, Sundar, Chahal, Kuldeep, Axar, Siraj, Shami, Umran and Arshdeep.

20221227 223328

20221227 223325