സഞ്ജുവിനെ കൂട്ടാത്ത ഇന്ത്യ 219 റൺസിന് ആൾ ഔട്ട്

Newsroom

ന്യൂസിലൻഡിന് എതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യല്ല് ബാറ്റിങ് തകർച്ച. ഇന്ത്യ 219 റൺസിൽ ഇന്ന് ആൾ ഔട്ട് ആയി. സഞ്ജു സാംസണെ ഇറക്കാതെ കളിച്ച ഇന്ത്യക്ക് ഇന്ന് അവസാനം വാഷിങ്ടൺ സുന്ദർ നേടിയ അർധ സെഞ്ച്വറി ആണ് തുണയായത്.

ഓപ്പണർമാരായ ശിഖർ ധവാൻ 28 റൺസ് എടുത്തും ഗിൽ 13 റൺസും എടുത്ത് മടങ്ങി. റിഷബ് പന്ത് (10) ഇന്നും നിരാശപ്പെടുത്തി. ഏകദിനത്തിൽ തിളങ്ങാൻ ആവാത്ത സൂര്യകുമാർ 6 റൺസ് മാത്രമാണ് എടുത്തത്‌. ഹൂഡയും (12) നിരാശപ്പെടുത്തു.

Picsart 22 11 30 11 11 18 028

49 റൺസ് എടുത്ത ശ്രേയസ് അയ്യർ ഒരിക്കൽ കൂടെ ഇന്ത്യയെ കരകയറ്റാൻ ഒറ്റയ്ക്ക് ശ്രമിക്കുന്നതാണ് തുടക്കത്തിൽ കണ്ടത്‌. 59 പന്തിൽ നിന്നാണ് ശ്രേയസ് അയ്യർ 49 റൺസ് എടുത്തത്.

വാഷിങ്ടൺ സുന്ദർ 64 പന്തിൽ നിന്ന് 51 റൺസ് എടുത്ത് ഇന്ത്യയുടെ ടോപ് സ്കോറർ ആയി. മിൽനെയും മിച്ചലും ന്യൂസിലൻഡിനായി 3 വിക്കർ വീതം വീഴ്ത്തി. സൗത്തി 2 വിക്കറ്റും വീഴ്ത്തി.