ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ടീം ഇന്ത്യ പ്രഖ്യാപിച്ചു, സഞ്ജു സാംസൺ തന്നെ ഓപ്പണർ!

Newsroom

Sanju Samson

നവംബർ 8 ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ഐ പരമ്പരയ്ക്കായി സൂര്യകുമാർ യാദവിൻ്റെ നേതൃത്വത്തിലുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ബംഗ്ലാദേശിന് എതിരെ സെഞ്ച്വറി നേടിയ സഞ്ജു സാംസൺ ടീമിൽ ഉണ്ട്. സഞ്ജു തന്നെയാകും ഓപ്പണർ. ഹാർദിക് പാണ്ഡ്യ, തിലക് വർമ്മ, റിങ്കു സിംഗ്, തുടങ്ങിയവരും ഉണ്ട്.

Sanju Samson

ഒപ്പം അരങ്ങേറ്റക്കാരായ രമൺദീപ് സിംഗ്, വിജയ്കുമാർ വൈശാഖും ടീമിൽ ഉണ്ട്. മായങ്ക് യാദവ് പരിക്ക് കാരണം പുറത്തായി.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക T20I സ്ക്വാഡ്:

  1. സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ)
  2. അഭിഷേക് ശർമ്മ
  3. സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ)
  4. റിങ്കു സിംഗ്
  5. തിലക് വർമ്മ
  6. ഹാർദിക് പാണ്ഡ്യ
  7. രമൺദീപ് സിംഗ് (അരങ്ങേറ്റം)
  8. ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ)
  9. അക്സർ പട്ടേൽ
  10. വരുൺ ചക്രവർത്തി
  11. രവി ബിഷ്‌ണോയ്
  12. അർഷ്ദീപ് സിംഗ്
  13. വിജയ്കുമാർ വൈശാഖ് (അരങ്ങേറ്റം)
  14. ആവേശ് ഖാൻ
  15. യാഷ് ദയാൽ