സഞ്ജു ഇനിയും പുതുമുഖമല്ല, ഇന്ത്യക്ക് ആയി കളി ജയിപ്പിക്കേണ്ട താരമാണ് – ഗംഭീർ

Newsroom

വരാനിരിക്കുന്ന ടി20 ലോകകപ്പ് മുതൽ സഞ്ജു സാംസൺ ഇന്ത്യക്കായി കളി ജയിപ്പിച്ചു തുടങ്ങണം എന്ന് ഗംഭീർ. സഞ്ജുവിനെ ഇനിയും പുതുമുഖ താരമായി കണക്കാക്കാൻ ആകില്ല എന്നും ആവശ്യത്തിന് പരിചയസമ്പത്ത് സഞ്ജുവിനായി എന്നും ഗംഭീർ പറഞ്ഞു.

സഞ്ജു 24 05 12 19 40 43 558

“ഇപ്പോൾ നിങ്ങൾ ലോകകപ്പ് ടീമിൽ ഇടം നേടി. നിങ്ങൾക്ക് ആ അവസരം ലഭിച്ചിരിക്കുകയാണ്-ഇനി സഞ്ജു ഇന്ത്യക്കായി മത്സരങ്ങൾ ജയിച്ചു തുടങ്ങണമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചതിൻ്റെ അനുഭവം നിങ്ങൾക്കുണ്ട്. നിങ്ങൾ ഒരു പുതുമുഖമല്ല. നിങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റ് ആസ്വദിച്ചു, ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തി, ഇപ്പോൾ നിങ്ങൾക്ക് ലോകകപ്പ് കളിക്കാനുള്ള അവസരമുണ്ട്. അതിനാൽ, ഈ ഘട്ടത്തിൽ തൻ്റെ കഴിവ് എന്താണെന്ന് സഞ്ജു ലോകത്തിന് കാണിച്ചുകൊടുക്കുമെന്ന് പ്രതീക്ഷിക്കാം.” ഗംഭീർ പറഞ്ഞു.

“അന്താരാഷ്ട്ര ക്രിക്കറ്റ്, അതും ലോകകപ്പ് പോലുള്ള ഒരു ഘട്ടത്തിൽ, നിങ്ങൾ കളിക്കുമ്പോൾ, ലോകം മുഴുവൻ നിങ്ങളെ കാണുകയും ശ്രദ്ധിക്കുകയും ചെയ്യുന്നു, ”ഗംഭീർ പറഞ്ഞു.

“മാനസികമായും ഒപ്പം കഴിവിൻ്റെ കാര്യത്തിലും സഞ്ജു എപ്പോഴും വളരുന്നു. ഫിറ്റ്നസ്, പവർ-ഹിറ്റിങ്ങ്, കീപ്പിംഗ് അല്ലെങ്കിൽ ക്യാപ്റ്റൻസി ആകട്ടെ എല്ലാത്തിലും അവൻ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. ടി20 ലോകകപ്പിൽ സഞ്ജുകിന്റെ ക്യാപ്റ്റൻസിയികെ പക്വത അദ്ദേഹത്തിന്റെ ബാറ്റിംഗിൽ പ്രതിഫലിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” ഗംഭീർ കൂട്ടിച്ചേർത്തു.