പരിക്ക് മാറി സഞ്ജു സാംസൺ എത്തി

Newsroom

ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ പരിക്ക് മാറി എത്തി. താൻ ഫിറ്റ്‌നസ് വീണ്ടെടുത്തു എന്നും കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് പൂർണ്ണമായും മോചിതനായി എന്നും സഞ്ജു തന്നെ ഇന്ന് അറിയിച്ചു. നിലവിൽ ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) പരിശീലനം നടത്തുന്ന ൽ സഞ്ജു സാംസൺ ഇൻസ്റ്റഗ്രാം വഴി ആണ് സന്തോഷ വാർത്ത പങ്കുവെച്ചത്.

“All Set & Ready to Go” സാംസൺ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. നേരത്തെ ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടി20യിൽ കാൽമുട്ടിന് പരിക്കേറ്റ സാംസണെ ശ്രീലങ്കയ്‌ക്കെതിരായ ടി20ഐ പരമ്പരയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ന്യൂസിലൻഡിനെതിരായ 3 മത്സരങ്ങളുടെ ടി20ഐ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനെ തിരഞ്ഞെടുത്തിരുന്നില്ല. ഇനി ഐപിഎൽ 2023ൽ ആകും സാംസൺ വീണ്ടും ക്രിക്കറ്റ് കളിക്കുന്നത് കാണാൻ ആരാധകദ്ക്ക് ആവുക.