2011ലെ ലോകകപ്പ് ഫൈനലിൽ ഇന്ത്യയോട് തോറ്റതിൽ വാതുവെപ്പ് നടന്നുവെന്ന ആരോപണത്തിന്റെ പേരിൽ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി അന്നത്തെ ക്യാപ്റ്റനായിരുന്ന കുമാര സംഗക്കാരയെ ചോദ്യം ചെയ്ത് അന്വേഷണം കമ്മീഷൻ. ഏകദേശം അഞ്ച് മണിക്കൂറോളമാണ് മുൻ ശ്രീലങ്കൻ താരത്തെ ചോദ്യം ചെയ്തത്.
അതെ സമയം താരത്തെ ചോദ്യം ചെയ്തതിനെതിരെ പ്രതിഷേധവുമായി ആരാധകർ രംഗത്തുവരുകയും ചെയ്തു. സാമഗി ജന ബാലവെഗായ പാർട്ടിയുടെ യുവജന വിഭാഗമാണ് സംഗക്കാരരയെ ചോദ്യം ചെയ്തതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. നേരത്തെ മഹേള ജയവർധനെയെയും അന്വേഷണ കമ്മീഷൻ ചോദ്യം ചെയ്തിരുന്നു.
2011ൽ ശ്രീലങ്കയുടെ കായിക മന്ത്രിയായിരുന്ന അല്തഗ്മഗെയാണ് 2011 ലോകകപ്പ് ഫൈനൽ ശ്രീലങ്ക മനഃപൂർവം ഇന്ത്യയോട് തോറ്റുകൊടുത്തതാണെന്ന ആരോപണവുമായി രംഗത്തെത്തിയത്. തുടർന്നാണ് ശ്രീലങ്കൻ സർക്കാർ ഇതിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.