ഈ വിവാദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍

Sports Correspondent

കേപ്ടൗണിലെ ബോള്‍ ടാംപറിംഗ് വിവാദത്തിലെ പുതിയ വെളിപ്പെടുത്തലിന് ശേഷം കൂട്ടായ പ്രസ്താവനയുമായി ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍. ഈ വിവാദം അവസാനിപ്പക്കണമെന്ന് മാന്യമായ രീതിയില്‍ ആവശ്യപ്പെടുകയാണെന്നാണ് ഓസ്ട്രേലിയന്‍ ബൗളര്‍മാരായ പാറ്റ് കമ്മിന്‍സ്, നഥാന്‍ ലയണ്‍, ജോഷ് ഹാസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത് കഴിഞ്ഞ കാര്യമാണെന്നും ഈ സംഭവത്തില്‍ നിന്ന് ഏവരും മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഇവര്‍ പ്രസ്താവനയില്‍ പറയുന്നു. പന്തില്‍ കൃത്രിമം കാണിച്ചത് സ്വാഭാവികമായി ബൗളര്‍മാര്‍ മനസ്സിലാക്കേണ്ടതാണെന്നാണ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയില്‍ ബാന്‍ക്രോഫ്ട് പറഞ്ഞത്.

ഇത് വിവാദമായതോടെ കൂടുതല്‍ അന്വേഷണത്തിലേക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ കടക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ബാന്‍ക്രോഫ്ട് തന്നെ തനിക്ക് കൂടുതല്‍ വിവരമൊന്നും അറിയില്ലെന്ന് പറഞ്ഞ് രംഗത്തെത്തി.