മുന്‍ ലങ്കന്‍ നായകന് സനത് ജയസൂര്യയെ അഴിമതി ആരോപണങ്ങള്‍ സമ്മതിച്ചതിനു രണ്ട് വര്‍ഷത്തെ വിലക്കുമായി ഐസിസി. ക്രിക്കറ്റ് സംബന്ധമായ ഒരു കാര്യങ്ങളിലും താരത്തിനു അടുത്ത രണ്ട് വര്‍ഷത്തേക്ക് ഇടപെടുവാന്‍ ആകില്ല. ഐസിസിയുടെ അഴിമതി വിരുദ്ധ കോഡിന്റെ രണ്ട് ലംഘനങ്ങള്‍ സമ്മതിച്ചതോടെയാണ് ജയസൂര്യയ്ക്കെതിരെ വിലക്ക് വന്നത്. അന്വേഷണത്തോട് സഹകരിക്കാതിരിക്കുക തെളിവുകള്‍ മറച്ച് വയ്ക്കുക, തിരുത്തുക, നശിപ്പിക്കുക എന്നിവയാണ് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് നടത്തിയ ലംഘനങ്ങള്‍.
2012ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ലങ്കയുടെ സെലക്ടര്‍മാരുടെ ചെയര്‍മാനായി താരം കുറച്ച് കാലം പ്രവര്‍ത്തിച്ചിരുന്നു. ലങ്കന്‍ ക്രിക്കറ്റിലെ അഴിമതിയുമായി ബന്ധപ്പെട്ട ഐസിസിയുടെ അന്വേഷണത്തിലാണ് ഈ നടപടി.