പാക്കിസ്ഥാന് ടെസ്റ്റ്, ഏകദിന ഓപ്പണറായി കളിച്ചിട്ടുള്ള സമി ഇസ്ലാം അമേരിക്കയിലേക്ക് കൂടുമാറുവാനുള്ള ശ്രമം ആരംഭിച്ചു. മേജര്‍ ക്രിക്കറ്റ് ലീഗുമായി താരം കരാറിലും എത്തിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ കാര്യമായ അവസരങ്ങള്‍ താരത്തിന് ലഭിച്ചിരുന്നില്ല. ഇതോടെ താരം ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന ഖ്വൈദ്-ഇ-ആസം ട്രോഫിയില്‍ കളിക്കില്ല എന്നാണ് അറിയുന്നത്.
25 വയസ്സുള്ള പാക് താരം രാജ്യത്തിനെ നാല് ഏകദിനങ്ങളിലും 13 ടെസ്റ്റ് മത്സരങ്ങളിലും പ്രതിനിധീകരിച്ചിട്ടുണ്ട്. 2018ല്‍ ശ്രീലങ്കയ്ക്കെതിരെയാണ് താരം അവസാനമാകി പാക്കിസ്ഥാന് വേണ്ടി കളിച്ചത്. ഇംഗ്ലണ്ട്, ഇന്ത്യ അണ്ടര്‍ 19 ടീമുകള്‍ക്കെതിരെ നിരവധി ശതകങ്ങളുമായി തുടങ്ങിയ താരം എന്നാല്‍ ആ മികവ് സീനിയര്‍ ടീമില്‍ പുറത്തെടുത്തില്ല.
Disappointed that I didn't get any chance to be in 35players for NZ tour and last UK tour,even after good last QeD 2019-20trophy, I was one of the most run makers, scored 864 runs(4 100's) average of 78,
dropped from the Test squad after not getting a game in my last UK tour 2018— Sami Aslam (@samiaslam999) November 11, 2020
2015ല്‍ ബംഗ്ലാദേശിനെതിരെയാണ് താരം തന്റെ അരങ്ങേറ്റം നടത്തിയത്. ഇംഗ്ലണ്ടിനെതിരെ ഇരട്ട അര്‍ദ്ധ ശതകം നേടി മികച്ച രീതിയിലാണ് താരം തുടങ്ങിയത്, ന്യൂസിലാണ്ടിനെതിരെയും വിന്‍ഡീസിനെതിരെയും മികച്ച പ്രകടനം നടത്തിയ താരത്തിന് എന്നാല്‍ ഓസ്ട്രേലിയയ്ക്കെതിരെ പരാജയം നേരിട്ടതോടെ ടീമിലെ സ്ഥാനം നഷ്ടമായി.