“അറ്റാക്കിംഗ് മിഡ്ഫീൽഡർമാർ അറ്റാക്ക് ചെയ്യേണ്ടതുണ്ട്” – വികൂന

Img 20201121 112950
- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിൽ തന്റെ ടീമിലെ അറ്റാക്കിംഗ് മിഡ്ഫീൽഡർമാരുടെ പ്രകടനത്തെ വിമർശിച്ച് കിബു വികൂന രംഗത്ത്. എ ടി കെ മോഹൻ ബഗാന് എതിരായ മത്സരത്തിൽ അറ്റാക്കിംഗ് മിഡ്ഫീൽഡർമാർ അറ്റാക്കിൽ അധികം ചേർന്നില്ല എന്നും അവർ ഇനിയും എതിരാളുകളുടെ ഡിഫൻസിനെതിരെ നീങ്ങേണ്ടതുണ്ട് എന്നും വികൂന പറഞ്ഞു. ഇന്നലെ എ ടി കെ മോഹൻ ബഗാനെതിരായ മത്സരത്തിൽ പലപ്പോഴും അറ്റാക്കിംഗ് ഗാരി ഹൂപ്പർ ഒറ്റപ്പെട്ട് നിൽക്കുന്നത് ആണ് കാണാൻ കഴിഞ്ഞത്.

അറ്റാക്കിംഗ് മിഡ്ഫീൽഡ് ത്രയമായി ഇറങ്ങിയ സഹൽ, റിത്വിക്, നവോറം എന്നിവർക്ക് ആർക്കും പാസിലൂടെ ഹൂപ്പറിനെ കണ്ടെത്താനോ ഹൂപ്പറിനൊപ്പം ബോക്സിൽ പ്രവേശിക്കാനോ പലപ്പോഴും ആയില്ല. ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ചൂണ്ടി കാട്ടിയത്. വരും മത്സരങ്ങൾ ടീം ഇത് പരിഹരിക്കും എന്നും ഫൈനൽ തേർഡിൽ കേരള ബ്ലാസ്റ്റേഴ്സ് മെച്ചപ്പെടും എന്നും വികൂന പറഞ്ഞു. ഇന്നലത്തെ പ്രകടനം നല്ലതായിരുന്നു എന്നും കിട്ടിയ അവസരങ്ങൾ മുതലാക്കാത്തത് പ്രശ്നമായി എന്നും വികൂന പറഞ്ഞു.

Advertisement