ഐപിഎലിനിടെ പരിക്കേറ്റ ഇന്ത്യന്‍ ടെസ്റ്റ് താരം വൃദ്ധിമന്‍ സാഹയുടെ തോളിനു ശസ്ത്രക്രിയ നടത്തുണമെന്ന തീരുമാനമായി. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഇംഗ്ലണ്ടിലാവും ശസ്ത്രക്രിയ നടക്കുക. നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ റീഹാബ് തുടരുകയായിരുന്നു സാഹയുടെ സ്ഥിതിയില്‍ മെച്ചമില്ലാതിരുന്നത് താരത്തിനെ ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് മാറി നില്‍ക്കുവാന്‍ ഇടയാക്കിയിരുന്നു.
ആദ്യം കണക്കാക്കിയതു താരത്തിനു ഐപിഎലിനിടെ തള്ളവിരലിനേറ്റ പരിക്കാണ് വില്ലനായതെന്നാണെങ്കിലും താരത്തിനെ ഏറെ നാളായി അലട്ടിയിരുന്ന തോളിന്റെ പരിക്കാണ് ഇപ്പോള്‍ വില്ലനായി മാറിയതെന്നാണ് ബിസിസിഐ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. സാഹയുടെ തോളിലെ പരിക്ക് വീണ്ടും മോശമായ അവസ്ഥയിലേക്ക് പോയി എന്നാണ് ഇപ്പോള്‍ അറിയുവാന്‍ കഴിയുന്നത്.
കഴിഞ്ഞ ദക്ഷിണാഫ്രിക്ക്യന്‍ പര്യടനത്തിനിടെ പേശിവലിവ് ബുദ്ധിമുട്ടിച്ച താരം അന്ന് തന്നെ തോളിനും പ്രശ്നം ഫിസിയോയോട് അറിയിച്ചിരുന്നു. അതിനു ശേഷം എന്‍സിഎയുടെ റീഹാബിനു താരം പങ്കെടുക്കുന്നുണ്ടായിരുന്നു. ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ താരം വീണപ്പോള്‍ വീണ്ടും തോളിനു പരിക്കേല്‍ക്കുകയും ചില മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനും ഇടയാക്കിയിരുന്നു. എന്നാല്‍ രണ്ടാം ക്വാളിഫയറില്‍ ടീമില്‍ മടങ്ങിയെത്തിയ സാഹയ്ക്ക് തള്ള വിരലിനു പരിക്കേറ്റും. ആ പരിക്കാണ് താരത്തിനെ അഫ്ഗാന്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഒഴിവാക്കിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial