പാക്കിസ്ഥാന്റെ ഐതിഹാസികമായ ചെന്നൈ ടെസ്റ്റ് വിജയത്തില്‍ ഒരറ്റത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പൊരുതി നിന്ന് ഇന്ത്യയെ ഒറ്റയ്ക്ക് വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ നിന്ന് ഇന്ത്യ 12 റണ്‍സിന്റെ തോല്‍വിയിലേക്ക് വീണപ്പോള്‍ മത്സരത്തില്‍ നിര്‍ണ്ണായകമായത് സച്ചിന്റെ വിക്കറ്റ് നേടിയ സഖ്‍ലൈന്‍ മുഷ്താഖിന്റെ പ്രകടനമായിരുന്നു.
81/5 എന്ന നിലയില്‍ നിന്ന് 218/6 എന്ന നിലയിലേക്ക് സച്ചിന്‍ ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും സച്ചിന്‍ പുറത്തായ ശേഷം ഇന്ത്യ 258 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 52 റണ്‍സ് നേടിയ നയന്‍ മോംഗിയയ്ക്കൊപ്പം സച്ചിന്‍ ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും സഖ്‍ലൈന്‍ നേടിയ ആ വിക്കറ്റ് കളി മാറ്റി മറിച്ചു.
മത്സരത്തില്‍ മികച്ച ഫോമില്‍ കളിയ്ക്കുകയായിരുന്ന സച്ചിന്‍ തനിക്കെതിരെ ബൗണ്ടറികള്‍ നേടുകയായിരുന്നു. താന്‍ ഒരു ഘട്ടത്തില്‍ താരത്തിനെതിരെ ദൂസര എറിയുവാന്‍ തന്നെ ഭയപ്പെട്ടു. താന്‍ എറിയുന്ന ദൂസരകളില്‍ ഭൂരിഭാഗവും ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അതിര്‍ത്തി കടത്തുകയായിരുന്നു.
താന്‍ ബൗണ്ടറികള്‍ അധികം വഴങ്ങിയെങ്കിലും സച്ചിന്റെ വിക്കറ്റ് നേടാനായതില്‍ സന്തോഷമുണ്ടെന്ന് സഖ്‍ലൈന്‍ വ്യക്തമാക്കി. തന്റെ കരിയറിലെ തന്നെ അസുലഭ നിമിഷമായാണ് താന്‍ സച്ചിന്റെ നിക്കറ്റ് നേടിയതിനെ കണക്കാക്കുന്നതെന്ന് മുഷ്താഖ് വ്യക്തമാക്കി.