ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ടര്‍ സാം കറനെ പുകഴ്ത്തി സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 20 വയസ്സുകാരന്‍ താരം ബുദ്ധിയോടെ കാര്യങ്ങള്‍ വീക്ഷിക്കുന്ന താരമാണെന്നാണ് സച്ചിന്റെ അഭിപ്രായം. ഇംഗ്ലണ്ടിനെ പരമ്പര വിജയത്തില്‍ അനുമോദിച്ച സച്ചിന്‍ അലിസ്റ്റര്‍ കുക്കിനു റിട്ടയര്‍മെന്റിനു ശേഷം എല്ലാവിധ ഭാവുകളും നേര്‍ന്ന് ശേഷം സാം കറനെ “സ്മാര്‍ട്ട് തിങ്കര്‍” എന്നാണ് സച്ചിന്‍ ട്വിറ്ററിലൂടെ വിശേഷിപ്പിച്ചത്.
Congratulations, @englandcricket on winning the Test series. #AlastairCook, wishing you an even better post-retirement innings. #SamCurran has been the standout player of this series. Smart thinker. #ENGvIND pic.twitter.com/gy4Aqg3onT
— Sachin Tendulkar (@sachin_rt) September 12, 2018
എഡ്ജ്ബാസ്റ്റണില്‍ തന്റെ രണ്ടാം ടെസ്റ്റില്‍ മാത്രം ഇറങ്ങിയ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ 63 റണ്‍സ് നേടിയ പ്രകടനവുമായി സാം കറന്‍ മത്സരം മാറ്റി മറിയ്ക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. ആദ്യ ഇന്നിംഗ്സില്‍ ബൗളിംഗില്‍ നാല് വിക്കറ്റും നേടി കറന്‍ ഇംഗ്ലണ്ടിനു 13 റണ്‍സ് ലീഡ് നേടിക്കൊടുത്തിരുന്നു. 31 റണ്‍സിനു മത്സരം ജയിച്ച ശേഷം മാന്‍ ഓഫ് ദി മാച്ചായും കറന്‍ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ബെന്‍ സ്റ്റോക്സിനും ഫോമിനുള്ള ക്രിസ് വോക്സിനും വേണ്ടി താരത്തെ ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ മത്സരം ഇംഗ്ലണ്ട് 203 റണ്‍സിനു പരാജയപ്പെടുകയും ചെയ്തു.