വീണ്ടും ടി20 കളിക്കാൻ സച്ചിനും ലാറയും

Photo: Getty Images

ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കറും ബ്രയാൻ ലാറയുമടക്കം നിരവധി താരങ്ങൾ വീണ്ടും കളിക്കാൻ ഇറങ്ങുന്നു. റോഡ് സുരക്ഷയുടെ ഭാഗമായി സംഘടിപ്പിക്കുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസിലാണ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച പ്രമുഖ താരങ്ങൾ വീണ്ടും കളിക്കാൻ ഇറങ്ങുന്നത്.

ഇത് പ്രകാരം ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റിൻഡീസ്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള വിരമിച്ച താരങ്ങൾ പങ്കെടുക്കും. സച്ചിൻ ടെണ്ടുൽക്കറിനെയും ബ്രയാൻ ലാറയെയും കൂടാതെ മുൻ ഇന്ത്യൻ ഓപണർ വിരേന്ദർ സെവാഗ്, ഓസ്‌ട്രേലിയൻ താരം ബ്രെറ്റ് ലീ, ശ്രീലങ്കൻ താരം തിലകരത്‌നെ ദിൽഷൻ, ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്‌സ് എന്നിവരും ഈ ടൂർണമെന്റിൽ പങ്കെടുക്കും. ഫെബ്രുവരി 2 മുതൽ 16 വരെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ വെച്ചാവും മത്സരങ്ങൾ നടക്കുക.

Previous articleടിം പെയ്നിന് ശേഷം സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റനാക്കണമെന്ന് പോണ്ടിങ്
Next articleജെയിൻ ട്യൂബ്സ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക സ്പോൺസർ