എസ്എ20യിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാകാൻ ദിനേശ് കാർത്തിക്

Newsroom

എസ്എ20യിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാകാൻ ദിനേശ് കാർത്തിക്. അടുത്ത ജനുവരി 9 ന് ആരംഭിക്കുന്ന പുതിയ സീസണിന് മുന്നോടിയായി കാർത്തികിനെ പാർൾ റോയൽസ് സ്വന്തമാക്കി. ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത് കൊണ്ടാണ് കാർത്തികിന് ശാ20 കളിക്കാൻ ആകുന്നത്.

Picsart 24 04 16 00 51 27 389

വിരമിച്ച ഇന്ത്യൻ താരങ്ങൾക്ക് മാത്രമേ വിദേശ ടി20 ലീഗുകളിൽ പങ്കെടുക്കാൻ ബിസിസിഐ അനുമതിയുള്ളൂ.

ഇന്ത്യയ്ക്കുവേണ്ടി 180 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള കാർത്തിക്, ഐപിഎൽ 2024-ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിന് (RCB) വേണ്ടി കളിച്ചിരുന്നു. കാർത്തിക്, 401 ടി20കളിൽ കളിച്ചിട്ടുണ്ട്‌‌. ഐപിഎല്ലിൽ ആറ് ടീമുകൾക്കായി കളിച്ചിട്ടുണ്ട്.