ഓസ്ട്രേലിയ 218 റൺസിന് പുറത്ത്, ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് റൺസ് നേടുന്നതിനിടെ 2 വിക്കറ്റ് നഷ്ടം

Sports Correspondent

Updated on:

ബ്രിസ്ബെയിനിൽ രണ്ടാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ മത്സരം ആവേശകരമായി മുന്നേറുന്നു. 218 റൺസിന് ഓസ്ട്രേലിയയെ പുറത്താക്കിയെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ 3 റൺസ് നേടുന്നതിനിടെ രണ്ട് വിക്കറ്റാണ് നഷ്ടമായത്.

ഡിന്‍ എൽഗാറിന്റെയും റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്റെയും വിക്കറ്റുകള്‍ യഥാക്രമം പാറ്റ് കമ്മിന്‍സും മിച്ചൽ സ്റ്റാര്‍ക്കും ആണ് നേടിയത്. ഓസ്ട്രേലിയയെ വീണ്ടും ബാറ്റ് ചെയ്യിക്കുവാന്‍ ദക്ഷിണാഫ്രിക്ക 63 റൺസ് കൂടി നേടേണ്ടതുണ്ട്.

നേരത്തെ ട്രാവിസ് ഹെഡ് നേടിയ 92 റൺസാണ് ഓസ്ട്രേലിയയെ 218 റൺസിലെത്തിച്ചത്. കാഗിസോ റബാഡ നാലും മാര്‍ക്കോ ജാന്‍സന്‍ 3 വിക്കറ്റും ദക്ഷിണാഫ്രിക്കയ്ക്കായി നേടി.

ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 152 റൺസിൽ അവസാനിക്കുകയായിരുന്നു.