ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം, ഫിഫ്റ്റിയുമായി ഡീൻ എൽഗാര്‍

Sports Correspondent

സെഞ്ചൂറിയണിൽ വെസ്റ്റിന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ 99/0  എന്ന നിലയിലാണ്. വിക്കറ്റ് നഷ്ടമില്ലാതെ എയ്ഡന്‍ മാര്‍ക്രം – ഡീന്‍ എൽഗാര്‍ കൂട്ടുകെട്ട് ആതിഥേയരെ മുന്നോട്ട് നയിക്കുകയായിരുന്നു.

എൽഗാര്‍ 53 റൺസും മാര്‍ക്രം 42 റൺസും നേടിയാണ് ക്രീസിൽ നിൽക്കുന്നത്. എൽഗാര്‍ നൽകിയ അവസരം നഷ്ടപ്പെടുത്തിയത് വെസ്റ്റിന്‍ഡീസിന് കനത്ത തിരിച്ചടിയായി മാറുകയായിരുന്നു. താരം 84 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.