തങ്ങളുടെ പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് അന്താരാഷ്ട്ര മത്സരങ്ങൾക്ക് ഒരേ മാച്ച് ഫീ നൽകുമെന്ന് ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു. ഇതോടെ തുല്യ വേതനം നൽകുന്ന ഏറ്റവും പുതിയ രാജ്യമായി ദക്ഷിണാഫ്രിക്ക മാറി. നേരത്തെ ഇന്ത്യയും ന്യൂസിലൻഡും ഈ തീരുമാനം എടുത്തിരുന്നു.
2022-ൽ ന്യൂസിലാൻഡിൽ നടന്ന ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ സെമിഫൈനലിലെത്താൻ ദക്ഷിണാഫ്രിക്ക ടീമിനായിരുന്നു. വനിതാ ടീം അവസാന രണ്ട് വർഷമായി ഗംഭീര പ്രകടനങ്ങൾ ആണ് നടത്തുന്നത്. അതിന്റെ ഫലം കൂടിയാണ് ഈ പുതിയ പ്രഖ്യാപനം. ഈ വർഷം തുടക്കത്തിൽ ഐസിസി വനിതാ ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുമ്പോൾ ഫൈനലിലേക്ക് എത്താനും ദക്ഷിണാഫ്രിക്കക്ക് ആയിരുന്നു.
അടുത്തിടെ ഐസിസി അവരുടെ ഇവന്റുകളിൽ പുരുഷ-വനിതാ ടീമുകൾക്ക് തുല്യ സമ്മാനത്തുകയും പ്രഖ്യാപിച്ചിരുന്നു.