താരങ്ങള്‍ക്കുമേല്‍ ക്രിക്കറ്റ് അടിച്ചേല്പിക്കാതിരിക്കുക എന്നതാണ് ഈ കൊറോണ കാലത്ത് ഏറ്റവും പ്രാധാന്യമെന്ന് പറഞ്ഞ് ബംഗ്ലാദേശ് മുഖ്യ കോച്ച് റസ്സല്‍ ഡൊമിംഗോ. ഇപ്പോള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തണമെന്ന ആവശ്യം പരക്കെ ഉയരുന്നതിനിടെയാണ് താരത്തിന്റെ ഈ ആവശ്യം.
ജീവിതം സാധാരണ രീതിയില്‍ എത്തിയ ശേഷം മാത്രമാകണം ക്രിക്കറ്റ് തിരിച്ചു വരേണ്ടതെന്നും എല്ലാ തയ്യാറെടുപ്പുകളുമില്ലാതെ ക്രിക്കറ്റിന് ആരും തയ്യാറാകരുതെന്നാണ് തന്റെ അഭിപ്രായം എന്ന് ഡൊമിംഗോ വ്യക്തമാക്കി. എന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് തിരിച്ചു വരിക എന്നത് നമുക്ക് അറിയില്ല. എന്നാല്‍ ഒരു പരമ്പരയും ധൃതി പിടിച്ച് നടപ്പിലാക്കരുതെന്നും എല്ലാ വിധ തയ്യാറെടുപ്പുകള്‍ക്ക് ശേഷം മാത്രമേ ക്രിക്കറ്റിലേക്ക് ബോര്‍ഡുകള്‍ മടങ്ങിയെത്താവൂ എന്ന് ഡൊമിംഗോ പറഞ്ഞു.
താരങ്ങള്‍ ഫിറ്റാണെന്നത് ഉറപ്പാക്കേണ്ട ഒരു കാര്യമുണ്ട്. അതിന് എല്ലാ താരങ്ങള്‍ക്കും വ്യക്തിഗത പരിശീലന മുറകളും ക്രമങ്ങളും ബോര്‍ഡ് കൊടുക്കേണ്ടതുണ്ട്. ലോക്ക്ഡൗണ്‍ കാരണം പൂര്‍ണ്ണ തോതില്‍ അത് നടപ്പാക്കിയില്ലെങ്കിലും അവയുടെ പ്രാധാന്യം എല്ലാവരും തിരിച്ചറിയണമെന്നും റസ്സല്‍ സൂചിപ്പിച്ചു.