പാക്കിസ്ഥാനെതിരായ രണ്ടാം ടി20 മത്സരവും പരാജയപ്പെട്ടതോടെ പാകിസ്ഥാൻ ഒരുക്കിയ പിച്ചിനെ വിമർശിച്ച് ബംഗ്ലാദേശ് പരിശീലകൻ റസ്സൽ ഡോമിംഗോ. പാകിസ്ഥാൻ ഒരുക്കിയ പിച്ചുകൾ നിലവാരം കുറഞ്ഞതായിരുന്നെന്ന് റസ്സൽ ഡോമിംഗോ ആരോപിച്ചു.
ലാഹോറിലെ പിച്ചുകൾ ഒരിക്കലും ബംഗ്ലാദേശ് ബാറ്റ്സ്മാൻമാർക്ക് കളിക്കാൻ പറ്റിയ പിച്ചായിരുന്നില്ലെന്നും ഈ പിച്ചിൽ ബാറ്റ് ചെയ്യുക എളുപ്പമായിരുന്നില്ലെന്നും റസ്സൽ പറഞ്ഞു. അതെ സമയം കഴിഞ്ഞ മത്സരത്തെ അപേക്ഷിച്ച് രണ്ടാം ടി20ക്ക് ഒരുക്കിയ പിച്ച് കുറച്ച് മെച്ചപ്പെട്ടതായിരുന്നെന്നും ബംഗ്ലാദേശ് പരിശീലകൻ പറഞ്ഞു. ആദ്യ മത്സരത്തിൽ 15 റൺസും രണ്ടാമത്തെ മത്സരത്തിൽ 35 റൺസ് കുറവാണ് ബംഗ്ലാദേശ് നേടിയതെന്നും റസ്സൽ ഡോമിംഗോ പറഞ്ഞു.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച് പാകിസ്ഥാൻ പരമ്പര സ്വന്തമാക്കിയിരുന്നു. രണ്ടു മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ആദ്യ മത്സരത്തിൽ 141 റൺസും രണ്ടാമത്തെ മത്സരത്തിൽ 136 റൺസും മാത്രമാണ് എടുത്തത്.