ന്യൂ ജേഴ്സിയിൽ പുതിയ അക്കാദമി തുടങ്ങി രാജസ്ഥാന്‍ റോയൽസ്

Sports Correspondent

ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയൽസിന് പുതിയ അക്കാദമി. യുഎസിലെ ന്യൂ ജേഴ്സിയിൽ ആണ് രാജസ്ഥാന്‍ റോയൽസ് അക്കാദമി തുടങ്ങിയത്. ഇത് ഫ്രാഞ്ചൈസിയുടെ അമേരിക്കയിലെ ആദ്യ അക്കാദമിയാണ്.

50 കുട്ടികള്‍ക്കാണ് തുടക്കത്തിൽ അക്കാദമിയിൽ പരിശീലനം ലഭിയ്ക്കുക. ഇന്‍ഡോര്‍ , ഔട്ട്ഡോര്‍ സൗകര്യങ്ങളോട് കൂടിയുള്ള ഈ അക്കാദമിയിലെ ഇന്‍ഡോര്‍ സൗകര്യം 10000 സ്ക്വയര്‍ ഫീറ്റോളമുള്ളതാണ്.

Rajasthanroyals

ആറ് ബാറ്റിംഗ് ലൈന്‍, ബൗളിംഗ് മെഷിനുകളും ലോകോത്തര ക്രിക്കറ്റിംഗ് ഉപകരണങ്ങളുമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. അക്കാദമിയിൽ നിന്ന് 500 മീറ്റര്‍ അകലെ ഫുള്‍ സൈസ് ക്രിക്കറ്റ് ഗ്രൗണ്ടും സ്ഥിതി ചെയ്യുന്നു.