റോസ്സോയുടെ താണ്ഡവം, ബംഗ്ലാദേശിന് എതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ

ടി20 ലോകകപ്പിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെതിരെ വലിയ ടോട്ടൽ ഉയർത്തി. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് ആണ് എടുത്തത്‌. റിലീ റുസ്സോയുടെ സെഞ്ച്വറി ആണ് ദക്ഷിണാഫ്രിക്കക്ക് ഇത്ര വലിയ സ്കോർ നൽകിയത്. 56 പന്തിൽ നിന്ന് 109 റൺസ് ആണ് അദ്ദേഹം നേടിയത്.

ദക്ഷിണാഫ്രിക്ക 22 10 27 10 40 35 154

8 സിക്സും 7 ഫോറും അടങ്ങുന്നത് ആയിരുന്നു റോസോയുടെ ഇന്നിങ്സ്. 38 പന്തിൽ നിന്ന് 63 റൺസ് എടുത്ത ഡി കോക്കും ബംഗ്ലാദേശ് ബൗളർമാരെ അടിച്ചു പറത്തി. 3 സിക്സും 7 ഫോറും ഡി കോക്ക് അടിച്ചു.

ബംഗ്ലാദേശിനു വേണ്ടി ഷാകിബ് 2 വിക്കറ്റും തസ്കിൻ, അഫീഫ്, ജസൻ മഹ്മുദ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.