അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ കളിക്കുമെന്ന് ഉറപ്പില്ലെന്ന് റോസ് ടെയ്‌ലർ

Staff Reporter

അടുത്ത വർഷം ഇന്ത്യയിൽ വെച്ച് നടക്കുന്ന ടി20 ലോകകപ്പിൽ തനിക്ക് കളിക്കാനാവുമെന്ന് ഉറപ്പില്ലെന്ന് ന്യൂസിലാൻഡ് താരം റോസ് ടെയ്‌ലർ. 36കാരനായ ടെയ്‌ലർ നിലവിൽ കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കുന്നുണ്ട്. ന്യൂസിലാൻഡിനു വേണ്ടി 100 ടി20 മത്സരങ്ങൾ കളിച്ച ടെയ്‌ലർ അടുത്ത ലോകകപ്പിന് ഉണ്ടാവുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഉണ്ടാവുമെന്ന് ഉറപ്പ് പറയാൻ കഴിയില്ലെന്ന് പറഞ്ഞത്.

പ്രായം കൂടുന്നതിന് അനുസരിച്ച് എല്ലാം പതുക്കെയാവുമെന്നും എന്നാൽ പരിശീലനവും അനുഭവസമ്പത്തും ഈ ഘട്ടത്തിൽ കൂടുതൽ പ്രാധാന്യം നൽകുമെന്നും ടെയ്‌ലർ പറഞ്ഞു. കാണികൾ ഇല്ലാതെ ക്രിക്കറ്റ് മത്സരം കളിക്കുകയെന്നത് വളരെ വ്യത്യസ്തമായ അനുഭവമായിരിക്കുമെന്നും ഹൈ സ്കൂൾ കാലഘട്ടത്തിലാണ് താൻ ഇങ്ങനെ കളിച്ചതെന്നും ടെയ്‌ലർ പറഞ്ഞു.