ട്രെന്റ് ബ്രിഡ്ജിൽ ഇംഗ്ലണ്ട് മുന്നേറുന്നു. ആദ്യ സെഷനിൽ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ശേഷം 61/2 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് അധികം വൈകാതെ 18 റൺസ് നേടിയ ഡൊമിനിക് സിബ്ലേയെയും നഷ്ടമായിരുന്നു. റൂട്ട് തന്റെ അര്‍ദ്ധ ശതകം തികച്ച് മികച്ച പ്രകടനം പുറത്തെടുത്താണ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചത്.
പിന്നീട് നാലാം വിക്കറ്റിൽ 72 റൺസ് കൂട്ടുകെട്ടുമായി ജോ റൂട്ട് – ജോണി ബൈര്‍സ്റ്റോ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചത്. ചായയ്ക്ക് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 138/4 എന്ന നിലയിലാണ്.
ചായയ്ക്ക് തൊട്ടുമുമ്പ് ജോണി ബൈര്‍സ്റ്റോയെ വിക്കറ്റിന് മുന്നിൽ കുടുക്കി മുഹമ്മദ് ഷമി സെഷനിലെ രണ്ട് വിക്കറ്റും സ്വന്തമാക്കുകയായിരുന്നു. നേരത്തെ സിബ്ലേയുടെ വിക്കറ്റും ഷമിയാണ് നേടിയത്. 29 റൺസാണ് ബൈര്‍സ്റ്റോ നേടിയത്. റൂട്ട് 52 റൺസുമായി ക്രീസിലുണ്ട്.